പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ കേരളം 2024-ൽത്തന്നെ തീരുമാനിച്ചിരുന്നു എന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് തെളിവുകളും പുറത്തുവന്നു.......
ശബരിമല ദർശനം ഉള്‍പ്പെടെ നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്നു കേരളത്തിലെത്തും.
വൈകിട്ട് 6.20ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി ഇന്ന് രാജ്ഭവനില്‍ തങ്ങും. നാളെയാണ് രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ദർശനം നടത്തുന്നത്.
നാളെ രാവിലെ 9.20ന് തിരുവനന്തപുരത്തു നിന്ന് വ്യോമസേന ഹെലികോപ്റ്ററില്‍ പുറപ്പെട്ട് 10.20ന് നിലക്കല്‍ ഹെലിപാഡിലെത്തും. ......
ലോക ഓസ്റ്റിയോപൊറോസിസ് ദിനം എല്ലാ വര്‍ഷവും ഒക്ടോബര്‍ 20 നു ആചരിക്കുന്നു. ഓസ്റ്റിയോപൊറോസിസ് പ്രതിരോധം, രോഗനിര്‍ണ്ണയം, ചികിത്സ എന്നിവെയക്കുറിച്ചുള്ള ആഗോള ബോധവത്കരണം ആണ് ഈ ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം. 'ഇത് അംഗീകരിക്കാനാവില്ല' എന്നതാണ് ഈ വര്‍ഷം ലോക ഓസ്റ്റിയോപൊറോസിസ് ഫൌണ്ടേഷന് തെരഞ്ഞെടുത്ത വിഷയം. ......
മെട്രോ റെയിൽ സർവീസ് ബംഗളുരു നഗരത്തെ അവിശ്വസനീയമാം വിധം മാറ്റിമറിക്കുകയാണ്. മെട്രോ ചെന്നെത്തുന്ന നഗരപ്രാന്തങ്ങളും ഗ്രാമപ്രദേശങ്ങളും നൊടിയിടകൊണ്ട് വ്യവസായ സങ്കേതങ്ങളും ജനവാസകേന്ദ്രങ്ങളുമായി പരിണമിക്കുന്നു. ......
ദോഹ: ചെന്നൈ മലബാർ മുസ്ലീം അസോസിയേഷൻ അലുംനി ഖത്തർ, ആസ്റ്റർ മെഡിക്കൽ സെന്റർ ഹിലാൽ ശാഖയുമായി സഹകരിച്ച് ഹെൽത്ത് ക്യാമ്പും, ഹെൽത്ത് അവെയർനസ് ക്ലാസും സംഘടിപ്പിച്ചു. സമൂഹാരോഗ്യ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് ഈ പരിപാടി നടത്തിയത്.
രജിസ്റ്റർ ചെയ്ത് പങ്കെടുത്തവർക്ക് ബ്ലഡ് ഷുഗർ, ക്രിയാറ്റിനിൻ, നേത്രപരിശോധന, കൊളസ്ട്രോൾ, ബി.എം.ഐ., ബ്ലഡ് പ്രഷർ തുടങ്ങിയ പരിശോധനകൾ ആസ്റ്റർ മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിൽ സൗജന്യമായി നടത്തി.
പരിപാടിയുടെ മുഖ്യ ആകർഷണമായി, ആസ്റ്റർ മെഡിക്കൽ സെന്റർ ഹിലാലിലെ ഇന്റേർണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. ......
ദോഹ: ഫോക്കസ് ഇൻ്റർനാഷണൽ ഖത്തർ റീജിയണിൻ്റെ ആഭിമുഖ്യത്തിൽ ഹോർവിസ് ബിഷപ് ചെസ്സ് അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രഥമ ജൂനിയർ റാപിഡ് ചെസ്സ് ടൂർണ്ണമെൻ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. അണ്ടർ 10, അണ്ടർ 15 എന്നീ കാറ്റഗറികളിലായി ഒക്ടോബർ 31 ന് തുമാമ ഐസിബിഎഫ് ഹാളിൽ വെച്ചാണ് ടൂർണമെൻ്റ് നടക്കുന്നത്. ......
ദോഹ: ഖത്തർ മതകാര്യ വകുപ്പിന് കീഴിൽ ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്ററും സംയുക്തമായി മലയാളി കുടുംബങ്ങൾക്കായി ഫാമിലി കോണ്‍ഫറന്‍സും, കൗമാരക്കാരായ വിദ്യാർത്ഥികളെ ഉദ്ദേശിച്ച ടീൻസ്പേസം സംഘടിപ്പിക്കുന്നു.
‘വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം’ എന്ന വിഷയത്തിൽ ഒക്ടോബർ 24 വെള്ളി വൈകിട്ട് 6:30 മുതൽ ദോഹ ബിൻ സൈദ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ഫാമിലി കോൺഫറൻസ് സംഘടിപ്പിച്ചിട്ടുള്ളത്. കെട്ടുറപ്പുള്ള ഒരു സമൂഹത്തെ നിലനിർത്തുന്നതിൽ ഏറെ പ്രാധാന്യമർഹിക്കുന്ന കുടുംബം എന്ന സങ്കൽപ്പത്തെ നിരാകരിക്കുകയും അധാർമികതയുടെ വിളനിലമായി മാനവിക സമൂഹത്തെ മാറ്റുകയും ചെയ്യാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്ന വർത്തമാന സാഹചര്യത്തിൽ വിശ്വാസ വിശുദ്ധി നേടുന്നതിലൂടെ സംതൃപ്തമായ ഒരു കുടുംബാന്തരീക്ഷം നേടിയെടുക്കാൻ സമൂഹത്തെ പ്രാപ്തരാക്കുക എന്നതാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.
ഒക്ടോബർ 25 ശനിയാഴ്ച വൈകിട്ട് 6:30നു ഏഷ്യൻ ടൌൺ ക്രിക്കറ്റ് സ്റ്റേഡിയം വി.ഐ.പി റീക്രീഷൻ ഹാളിൽ കൗമാരക്കാരായ വിദ്യാർത്ഥികൾക്ക് മാത്രമായി നടത്തപ്പെടുന്ന ടീൻസ്പേസ് പരിപാടി നടക്കും. ......
ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് മാളിന്റെ ഏഷ്യൻ ടൗണിലെ ഷോറൂമിന്റെ 12 ആം വാർഷികം വിപുലമായി ആഘോഷിച്ചു. ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, സിഇഒ ശരീഫ് ബിസി, ജനറൽ മാനേജർ അജിത് കുമാർ മറ്റു സീനിയർ മാനേജ്മെന്റങ്ങളും ആഘോഷ വേളയിൽ പങ്കെടുത്തു.
ഇതിനോടകം തന്നെ റീറ്റെയ്ൽ രംഗത് ഒട്ടനവധി പ്രൊമോഷനുകളും ഉപഭോക്താക്കൾക്ക് സമ്മാനങ്ങളും അവതരിപ്പിച്ച് കസ്റ്റമേഴ്സിന്റെ മനസ്സിൽ ഉന്നത സ്ഥാനം നേടിയ ഗ്രാൻഡ് ഹൈപ്പർമാർകെറ് ഏകദേശം അയ്യായിരത്തിലധികം ഉത്പന്നങ്ങളാണ് വലിയ വിലക്കുറവിൽ ലഭ്യമാക്കിയിട്ടുള്ളത്. ......
തിരുവനന്തപുരം: പാടശേഖര ഭൂമിയെ മഴവെള്ള സംഭരണ റിസർവോയരാക്കി മാറ്റാനുള്ള പദ്ധതിക്ക് അനുമതി ലഭിക്കാതെ കുടുങ്ങുകയാണ് കെ.എസ്.എസ്.ഡബ്ല്യു.സി.ബി. (KSSWCB).......
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ എപ്പോഴും തീപ്പൊരി ചിതറിക്കാറുള്ള മദ്യനയം പോലെ തന്നെ, 636.5 കോടി രൂപയുടെ ഭീമൻ മദ്യ നിർമ്മാണ പദ്ധതി വീണ്ടും സർക്കാർ അജണ്ടയിൽ ഇടംപിടിച്ചിരിക്കുന്നു. പാലക്കാട് വെങ്ങോടിയിൽ കേരളാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് (KeralaOasis Commercial Pvt Ltd) സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ഈ എഥനോൾ, മദ്യ നിർമ്മാണ ശാലയാണ് നിയമപോരാട്ടങ്ങൾക്കും പാരിസ്ഥിതിക എതിർപ്പുകൾക്കുമിടയിൽ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നത്.
നിയമക്കുരുക്കുകളും, മണ്ണെടുപ്പിനെതിരായ പരിസ്ഥിതി വാദികളുടെ ചോദ്യചിഹ്നങ്ങളും കാരണം നീണ്ടുപോയ ഈ പദ്ധതിയുടെ നിർണ്ണായക ഫയലുകൾ സംസ്ഥാന ഏകജാലക ക്ലിയറൻസ് ബോർഡിന്റെ (KSSWCB) 41-ാമത് യോഗമാണ് ഇന്ന് (ചൊവ്വ) പരിഗണിക്കുന്നത്. ......